Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thanvi Ram

രാ​ഹു​ലി​നോ​ടാ​ണ് ന​ന്ദി പ​റ​യേ​ണ്ട​ത്, എ​ന്നെ ഇ​വി​ടേ​യ്ക്ക് വി​ളി​ച്ച​തി​ന്; ത​ൻ​വി റാം

പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ന​ന്ദി പ​റ​ഞ്ഞ് ന​ടി ത​ൻ​വി റാം. ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന എം​എ​ൽ​എ​യു​ടെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ‘സ്മൈ​ൽ ഭ​വ​ന’​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു ത​ൻ​വി റാം

​സ്വ​ന്ത​മാ​യി ഒ​രു വീ​ട് ഇ​ല്ലാ​ത്ത​വ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ താ​ൻ അ​തീ​വ സ​ന്തു​ഷ്ട​യാ​ണെ​ന്ന് ത​ൻ​വി റാം ​ച​ട​ങ്ങി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യും പ​ങ്കു​വ​ച്ചു.

വോ​ട്ട് ചോ​ദി​ക്കാ​ൻ പോ​യ​പ്പോ​ൾ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് മ​റ​ച്ച വീ​ടു​ക​ളി​ൽ കി​ട​ക്കു​ന്ന മ​നു​ഷ്യ​രെ ക​ണ്ട​താ​ണ് ഈ ​പ​ദ്ധ​തി​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ത്തെ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ന​ട​ൻ ആ​സി​ഫ് അ​ലി​യും അ​തി​നു​ശേ​ഷം സൈ​ജു കു​റു​പ്പും എ​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ത​ൻ​വി റാം ​മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​ണ് 'സ്‌​മൈ​ൽ ഭ​വ​നം' പ​ദ്ധ​തി​യി​ലൂ​ടെ യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.

‘ഇ​വി​ടെ പ​ല പ​രി​പാ​ടി​ക​ൾ​ക്ക് ഞാ​ൻ വ​ന്നി​ട്ടു​ണ്ട്. ഇ​ന്നും അ​ങ്ങ​നെ ഒ​രു പ​രി​പാ​ടി​ക്ക് വ​ന്ന​താ​ണ്. രാ​ഹു​ൽ കു​റ​ച്ചു കാ​ലം മു​ന്നേ എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട് ഇ​ങ്ങ​നെ ഒ​രു സം​രം​ഭം തു​ട​ങ്ങു​ന്ന കാ​ര്യം. പ​റ്റു​മെ​ങ്കി​ൽ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ എ​ന്നെ ഇ​വി​ടേ​ക്ക് വി​ളി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. സ്വ​ന്ത​മാ​യി ഒ​രു വീ​ട് വേ​ണം എ​ന്നു​ള്ള​ത് എ​ല്ലാ​വ​രു​ടെ​യും ഒ​രു സ്വ​പ്ന​മാ​ണ്. അ​ങ്ങ​നെ​യൊ​രു വീ​ട് ഇ​ന്നി​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സം​രം​ഭ​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന രാ​ഹു​ലി​ന് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു.’ ത​ൻ​വി റാം ​പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്ത് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ചു എം​എ​ൽ​എ ആ​യാ​ൽ എ​ന്താ​ണ് ചെ​യ്യു​ക എ​ന്ന്. ഞാ​ൻ ആ​ദ്യം പ​റ​ഞ്ഞ​ത് വീ​ടി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക് വീ​ട് വ​ച്ച് കൊ​ടു​ക്കും എ​ന്നാ​ണ്. വോ​ട്ട് ചോ​ദി​യ്ക്കാ​ൻ പോ​യ​പ്പോ​ൾ ക​ണ്ടി​ട്ടു​ണ്ട് ടാ​ർ​പ്പോ​ളി​ൻ ഷീ​റ്റ് മ​റ​ച്ച വീ​ടു​ക​ളി​ൽ കി​ട​ക്കു​ന്ന മ​നു​ഷ്യ​രെ.

സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. അ​തി​നു​ള്ള ഒ​രു ശ്ര​മ​മാ​ണ് ഞാ​ൻ ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ക്കെ ന​മു​ക്ക് അ​റി​യാ​മ​ല്ലോ. അ​തെ​ല്ലാം ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ർ​ഹ​രാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി വീ​ട് കൊ​ടു​ക്കു​ക എ​ന്ന പ​ദ്ധ​തി​യാ​ണ് സ്‌​മൈ​ൽ. ആ ​പ​ദ്ധ​തി എ​ങ്ങ​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും എ​ന്ന ആ​ശ​ങ്ക​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​ണ് മോ​ഹ​ൻ​സാ​റും മ​ക​ൻ ഉ​മേ​ഷും ന​മ്മെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്ന​ത്.

ആ​ദ്യ​ത്തെ വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ വ​ന്ന​ത് ആ​സി​ഫ് അ​ലി ആ​യി​രു​ന്നു, അ​തി​നു ശേ​ഷം സൈ​ജു കു​റു​പ്പ് വ​ന്നു. ഇ​പ്പോ​ൾ ത​ൻ​വി വ​ന്നി​രി​ക്കു​ക​യാ​ണ്. ത​ൻ​വി​യോ​ടു​ള്ള സ്നേ​ഹ​വും സ​ന്തോ​ഷ​വും അ​റി​യി​ക്കു​ന്നു'. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up